ആന്തൂർ നഗരസഭാ കൃഷ്യഭവൻ കർഷകദിനാഘോഷം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭാ കൃഷ്യഭവൻ കർഷകദിനാഘോഷം സംഘടിപ്പിച്ചു
Aug 17, 2025 01:12 PM | By Sufaija PP

ആന്തൂർ നഗരസഭാ കൃഷിഭവൻ കർഷകദിനാഘോഷം ആന്തൂർ നഗരസഭാ ഹാളിൽ വെച്ച് നടന്നു. നഗരസഭാ ചെയർമാൻ ശ്രീ. പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . കൃഷി ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ പദ്ധതി വിശദീകരിച്ചു . റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഗോപാലകൃഷ്ണൻ പി.വി. വന്യജീവി ആക്രമണവും കാർഷിക പ്രതിസന്ധിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു.


സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. ആമിന ടീച്ചർ , പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ , കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, സി.ബാലകൃഷ്ണൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി. ജനാർദ്ദനൻ, ടി നാരായണൻ, ആദം കുട്ടി കെ.പി , സമദ് കടമ്പേരി , കുടുംബശ്രീ സിഡി എസ് ചെയർപേർസൺ കെ.പി.ശ്യാമള എന്നിവർ ആശംസകൾ അർപ്പിച്ചു.


കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും , അസിസ്റ്റൻ്റ് കൃഷി ഓഫീസർ ജയശ്രീ കെ. നന്ദിയും പറഞ്ഞു. നഗരസഭാ പരിധിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അനിൽ കുമാർ സി , ടി. വനജ ടീച്ചർ, ബാലകൃഷ്ണൻ ടി , പ്രസന്ന പി.പി. , ഇ . നാണു , ധന്യ. കെ , ശാന്ത. കെ.വി , ആര്യനന്ദ പി. എന്നീ കർഷകരെ ആദരിച്ചു.


വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും പരിപാടിയിൽ വെച്ച് നടന്നു.



Anthoor Municipality Krishya Bhavan organized Farmers' Day celebration

Next TV

Related Stories
മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

Aug 17, 2025 05:35 PM

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം...

Read More >>
കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

Aug 17, 2025 03:27 PM

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം...

Read More >>
പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

Aug 17, 2025 03:22 PM

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്...

Read More >>
അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

Aug 17, 2025 01:27 PM

അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

അജ്മാനിൽ കോട്ടയം സ്വദേശി...

Read More >>
ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു നൂറ്റാണ്ടും

Aug 17, 2025 01:25 PM

ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു നൂറ്റാണ്ടും

ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു...

Read More >>
മധ്യവയസ്കൻ മുങ്ങി മരിച്ചു

Aug 17, 2025 01:22 PM

മധ്യവയസ്കൻ മുങ്ങി മരിച്ചു

മധ്യവയസ്കൻ മുങ്ങി മരിച്ചു...

Read More >>
News Roundup






GCC News






//Truevisionall